ധനകാര്യം

ഗോ എയര്‍ യാത്രയ്ക്ക് ഇളവ്; 1,099രൂപയ്ക്ക് ടിക്കറ്റ് 

സമകാലിക മലയാളം ഡെസ്ക്

ടിക്കറ്റ് നിരക്കുകളില്‍ വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയര്‍. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനിയുടെ പ്രഖ്യാപനം. പത്തുലക്ഷത്തോളം സീറ്റുകളാണ് ഈ നിരക്കില്‍ വില്‍ക്കുക. ഇന്നുമുതല്‍ ഓഗസ്റ്റ് ഒന്‍പതാം തിയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ സ്വന്തമാക്കാനാകുക. ഡിസംബര്‍ 31 വരെയുള്ള
യാത്രകള്‍ ഈ ഓഫര്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പേടിഎം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം എക്‌സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഗൊ എയര്‍ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 3000രൂപവരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളില്‍ 750രൂപ ഡിസ്‌കൗണ്ട് ലഭിക്കും. 

ഡല്‍ഹി, ഗോവ, ബംഗളൂരു, ശ്രീനഗര്‍, ലക്‌നൗ, മുംബൈ അടക്കം 23ഓളം ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ഗൊ എയര്‍ നിലവില്‍ ആഴ്ചയില്‍ 1,544ലധികം ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം ഗോ എയറിന്റെ പ്രധാന എതിരാളികളായ ഇന്‍ഡിഗോ 1,212 രൂപയില്‍ തുടങ്ങുന്ന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നു. 1.2ദശലക്ഷം ടിക്കറ്റുകളിലാണ് ഇന്‍ഡിഗോ ഓഫര്‍ അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു