ധനകാര്യം

ഒന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും പരിധിയില്ലാത്ത ഡേറ്റയും; സ്വാതന്ത്ര്യദിന ഓഫറുമായി ബിഎസ്എന്‍എല്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മത്സരം മുറുകുന്ന ടെലികോം രംഗത്ത് വിപണി പിടിക്കാന്‍ സ്വാതന്ത്ര്യദിന ഓഫറുകളുമായി ടെലികോം കമ്പനികള്‍ ഒന്നിന് പിറകേ ഒന്നായി പ്രഖ്യാപനങ്ങളുമായി രംഗത്തുവരുകയാണ്. എയര്‍ടെലിന് പിന്നാലെ ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എലും ആകര്‍ഷകമായ പ്ലാനുകള്‍ പ്രഖ്യാപിച്ചു. 

ഫ്രീഡം പാക്ക് എന്ന പേരിലുളള ഓഫര്‍ നിശ്ചിത സമയത്തിനുളളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.ഓഗസ്റ്റ് 25 വരെയുളള ഓഫറില്‍ രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്‍പതു രൂപയ്ക്കും 29 രൂപയ്ക്കും റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പ്ലാനുകളാണ് ഇവ. അണ്‍ലിമിറ്റഡ് കോളുകളും ത്രി ജീ മൊബൈല്‍ ഡേറ്റയുമാണ് ഈ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ആകര്‍ഷണം.

ഒന്‍പതു രൂപയുടെ പ്ലാനിന് ഒരു ദിവസമാണ് കാലാവധി. അണ്‍ലിമിറ്റഡ് കോളിന് ഒപ്പം അണ്‍ലിമിറ്റഡ് ഡേറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത. 100 എസ്എംഎസും സൗജന്യമാണ്. 29 രൂപയുടെ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യം ഏഴുദിവസം വരെ ലഭിക്കും. ത്രീ ജി സൗകര്യം രണ്ട് ജിബി വരെ കിട്ടും എന്നതാണ് ഈ രണ്ടു പ്ലാനിന്റെയും പ്രത്യേകത. 

തങ്ങളുടെ തന്നെ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 250രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എയര്‍ടെല്‍  പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച് 399 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. 

എയര്‍ടെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഓഫര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 15 വരെയാണ് ഓഫര്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്