ധനകാര്യം

സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫറുകളുമായി എയര്‍ട്ടെല്‍; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ടെലിക്കോം കമ്പനികള്‍ മത്സരിക്കുമ്പോള്‍ ഓഫര്‍ പ്രഖ്യാപനവുമായി ഈ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുകയാണ് എയര്‍ടെല്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫര്‍ അവതരിപ്പിച്ചാണ് എയര്‍ടെല്‍ ഉപഭോക്താക്കളെ പ്രീതിപ്പെടുത്താനൊരുങ്ങുന്നത്. 

എയര്‍ടെല്‍ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 250രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഓരോ മണിക്കൂറിലും 300 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച് 399 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. 

എയര്‍ടെല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഓഫര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 15 വരെയാണ് ഓഫര്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്