ധനകാര്യം

ആമസോണിന് ഇന്ത്യയില്‍ എതിരാളിയാകാന്‍ ആലിബാബ വരുന്നൂ..

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനായ ആലിബാബ ഒടുവില്‍ ഇന്ത്യയിലേക്കും എത്തുന്നു. മള്‍ട്ടി ചാനല്‍ റീട്ടെയിലിങാണ് ആലിബാബയുടെ ലക്ഷ്യം. റിലയന്‍സും ടാറ്റ, ഫ്യൂച്ചര്‍ റീട്ടെയില്‍ എന്നിവയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമോസോണിന് വെല്ലുവിളി ഉയര്‍ത്തുകയാവും ആലിബാബയുടെ പ്രധാനലക്ഷ്യം.

 ചൈനീസ് കമ്പനിയായ ആലിബാബ ഓണ്‍ലൈന്‍- ടു- ഓഫ്‌ലൈന്‍ രീതിയില്‍ ബിസിനസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് വരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായോ, ടാറ്റയുമായോ കൈകോര്‍ത്താവും ആലിബാബ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന ഫഌപ്കാര്‍ട്ടിനെ ഈയിടയ്ക്കാണ് അന്താരാഷ്ട്ര വാണിജ്യ ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. 

ഇന്ത്യയിലെ റീട്ടെയില്‍ രംഗത്ത് സാന്നിധ്യമറിയിക്കുന്നത് വഴി വിപണി ക്രമേണെ പിടിച്ചടക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം തന്നെ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ പുറത്ത് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്