ധനകാര്യം

രൂപ 22 പൈസ ഇടിഞ്ഞു; ഡോളറിനെതിരെ വിനിമയനിരക്ക് 70 രൂപ 32 പൈസ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഗോളതലത്തില്‍ ഡോളര്‍ ചാഞ്ചാട്ടം നേരിടുമ്പോഴും, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്.ഡോളറിനെതിരെ 70രൂപ 32 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 70രൂപ 10 പൈസ എന്നതായിരുന്നു രൂപയുടെ വിനിമയനിരക്ക്.ഇന്ന് കറന്‍സി വിപണി ആരംഭിച്ച ഉടനെയാണ് രൂപയുടെ മൂല്യം താഴ്ന്നത്.റെക്കോഡ് നിലവാരത്തിലേക്ക് രൂപയുടെ മൂല്യം താഴ്ന്നതിന് ശേഷമായിരുന്നു ചൊവ്വാഴ്ച തിരിച്ചുവരവ് നടത്തിയത്. ചൊവ്വാഴ്ച ആറുപൈസയുടെ മുന്നേറ്റമാണ്  രൂപ കാഴ്ചവെച്ചത്.

ആഗോളതലത്തില്‍ മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യത്തില്‍ ചാഞ്ചാട്ടം തുടരുകയാണ്. കൂടാതെ അസംസ്‌കൃത എണ്ണയുടെ വിലയും താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചശേഷമാണ് അസംസ്‌കൃത എണ്ണ വില താഴ്ന്നത്. എന്നാല്‍ ഇത് രൂപയില്‍ പ്രതിഫലിച്ചില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  

അതേസമയം ജൂണ്‍ പാദത്തില്‍ രാജ്യത്തേയ്ക്കുളള നേരിട്ടുളള വിദേശനിക്ഷേപത്തില്‍ 23 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 1275 കോടി ഡോളറാണ് ഈ പാദത്തിലെ വിദേശനിക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു