ധനകാര്യം

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ്ണവില താഴോട്ട്‌; പവന് 22,520 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ്ണവില താഴോട്ട്. സംസ്ഥാനത്ത് 22,520 രൂപയാണ് ഇന്ന് പവന് വില. ഇന്നലെ 22,600 രൂപയായിരുന്നതില്‍ നിന്നാണ് 22,520രൂപയിലേക്ക് സ്വര്‍ണവില എത്തിയത്. ആഗോള വിപണയില്‍ ആവശ്യകത കുറഞ്ഞതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം. ഡല്‍ഹയില്‍ 10 ഗ്രാമിന് 31,460 രൂപയാണ് വില. 

അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറയുന്നതിനോടൊപ്പം രൂപയുടെ മൂല്യം ഉയരുന്നതും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം 23,720 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണവില, ഇതാണ്  22,520 രൂപയില്‍ എത്തിനില്‍ക്കുന്നത്.

വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. വെള്ളിവിലയില്‍ 515രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നാണയ നിര്‍മാതാക്കള്‍ക്കിടയിലും വ്യവസായിക യീണിറ്റുകളിലും വെള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് വിലയിടിവിന് കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ