ധനകാര്യം

രണ്ടാഴ്ചക്കകം ഇന്ധനവിലയില്‍ നാലരരൂപയുടെ കുറവ്;  ഇന്ന് പെട്രോളിന് കുറഞ്ഞത് 30 പൈസ, ഡീസലിന് 34 പൈസ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ ഇടിവ്. പെട്രോളിന് 30 പൈസയും ഡീസലിന് 34 പൈസയുമാണ് കുറഞ്ഞത്. ഇക്കാലയളവില്‍ പെട്രോളിന് നാലും ഡീസലിന് നാലര രൂപയുമാണ് കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74.14 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 70.60 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.46 രൂപയും, ഡീസലിന്റെ വില 71.96 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 74.46 രൂപ, 70.93 രൂപ എന്നിങ്ങനെയാണ്. 

രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം അസംസ്‌കൃത എണ്ണ വിലയില്‍ ഇക്കാലയളവില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. ഈ കുറവ് ആഭ്യന്തരവിപണിയില്‍ അതേപോലെ പ്രതിഫലിക്കാത്തതില്‍ അമര്‍ഷം പുകയുന്നുണ്ട്. അന്താരാഷ്ട വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 59.46 ഡോളര്‍ നിലവാരത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി