ധനകാര്യം

ഇനി മോഷ്ടിച്ച കാർ നിരത്തിലിറക്കാനാവില്ല; നമ്പർ പ്ലേറ്റ് അഴിച്ച് മാറ്റിയാൽ ഉപയോ​ഗ ശൂന്യം; അതിസുരക്ഷാ നമ്പർ പ്ലേറ്റുമായി കേന്ദ്ര സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തി​സു​ര​ക്ഷ  നമ്പർ പ്ലേ​റ്റു​ക​ൾ (എ​ച്ച്എ​സ്ആ​ർ​പി) നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ണ്  പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഷോ​റൂ​മി​ൽ നി​ന്നു പു​റ​ത്തി​റ​ക്കു​മ്പോ​ൾ ത​ന്നെ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ അ​തി​സു​ര​ക്ഷ  നമ്പർ പ്ലേ​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​ക​ണം. 

ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ളും അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ൽ പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ലും അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കാം. നി​ല​വി​ൽ ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ബം​ഗാ​ൾ, അ​സം, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​സു​ര​ക്ഷാ നമ്പർ​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

അ​ലു​മി​നി​യം പ്ലേ​റ്റി​ൽ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ൽ അ​ക്ക​ങ്ങ​ൾ എ​ഴു​തി​യാ​ണ് അ​തി സു​ര​ക്ഷാ നമ്പർ പ്ലേ​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ൾ ലേ​സ​ർ വി​ദ്യ ഉ​പ​യോ​ഗി​ച്ച്  നമ്പർ പ്ലേ​റ്റി​ൽ ഘ​ടി​പ്പി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ എ​ഞ്ചി​ൻ ന​ന്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​വ​ഴി വ്യാ​ജ നമ്പർ പ്ലേ​റ്റി​ൽ ഓ​ടു​ന്നു​തും മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും.​ നമ്പർ പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റാ​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഇ​വ ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ