ധനകാര്യം

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസ് അസോസിയേറ്റ് പ്രഫസറും എക്‌സിക്യൂട്ടിവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.

മൂന്നുവര്‍ഷമാണ് നിയമന കാലാവധി. ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജി സമര്‍പ്പിച്ചത്. 

ബാങ്കിങ്, കോര്‍പ്പറേറ്റ് ഗവേണന്‍സ്, ഇക്കണോമിക് പോളിസി എന്നിവയില്‍ വിദഗ്ധനായാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന പ്രഫ. രഘുറാം രാജന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ഗവേഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു