ധനകാര്യം

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അം​ഗം രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നും സാമ്പത്തിക വിദഗ്​ധൻ സുർജിത്​ ഭല്ല രാജിവെച്ചു. ഡിസംബർ ഒന്നിന്​ സമിതിയിലെ പാർട്ട്​ ടൈം അംഗത്വം രാജിവെച്ചതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. 

സുർജിത് ഭല്ലയുടെ രാജി സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റു ചില സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നതായി സുർജിത് ഭല്ല അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നീതി ആയോഗ് അംഗമായ ബിബേക് ഡിബ്രോയി, സാമ്പത്തിക വിദഗ്ധന്‍ രത്തിന്‍ റോയ്, ആഷിമ ഗോയല്‍, ഷാമിക രവി എന്നിവരാണ് മറ്റു പാര്‍ട്ട് ടൈം അംഗങ്ങള്‍.

റിസർവ്​ ബാങ്ക്​ ഗവർണർ സ്​ഥാനത്തു നിന്ന്​ ഉർജിത്​ പട്ടേൽ രാജിവെച്ച വാർത്ത പുറത്തു വന്നതോടെയാണ്​ തന്റെ രാജിയെ കുറിച്ച്​ ഭല്ല വെളിപ്പെടുത്തിയത്​. സാമ്പത്തികവിഷയങ്ങൾ അവലോകനം ചെയ്​ത്​ പ്രധാനമന്ത്രിക്ക്​  ഉപദേശം നൽകുകയാണ്​ സാമ്പത്തിക ഉപദേശക സമിതിയുടെ ധർമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു