ധനകാര്യം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: തുടര്‍ച്ചയായ അവധികള്‍ക്കിടെ നാളെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായുള്ള അവധി ദിവസങ്ങള്‍ക്കിടയില്‍ ബാങ്കുകള്‍ തിങ്കളാഴ്ച മാത്രം പ്രവര്‍ത്തിക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റ് തീരുമാനത്തെ ചോദ്യം ചെയ്ത് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍ വെള്ളിയാഴ്ച പണിമുടക്ക് നടത്തിയിരുന്നു. ശനിയാഴ്ച നാലാംശനി എന്ന നിലയില്‍ അവധിയായിരുന്നു. ഇതിന് പുറമേ വരുന്ന ദിവസങ്ങളില്‍ ക്രിസ്മസിനും 26നും ബാങ്കുകള്‍ അവധിയായിരിക്കും.  

26നും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്‍പായി സമരനേതാക്കളുമായി ചര്‍ച്ച നടത്തി അധികൃതര്‍ പ്രശ്‌നം പരിഹരിച്ചില്ലായെങ്കില്‍ ഈ ദിവസവും ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. 

24ന് തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. എന്നാല്‍ അന്ന്് പ്രവര്‍ത്തനം നാമമാത്രമായിരിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെട്ടേക്കാം. എടിഎം സേവനങ്ങളെയും ബാങ്കുകളുടെ തുടര്‍ച്ചയായ അവധി ബാധിച്ചേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്