ധനകാര്യം

ഒരുമാസത്തിനിടെ സ്വര്‍ണവിലയില്‍ 960 രൂപയുടെ വര്‍ധന, ഇന്ന് 120 കൂടി; സുരക്ഷിതനിക്ഷേപമെന്ന് കണക്കുകൂട്ടല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 120 രൂപ വര്‍ധിച്ചു. 23,480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2935 രൂപയായി. ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച പിടിമുറുക്കുന്നതായുളള സൂചനകള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണുന്നതാണ് സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 22520 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണവില. ഇതാണ് പവന് 960 രൂപ ഉയര്‍ന്ന് ഈ നിരക്കില്‍ എത്തിയത്. ഇന്നലെ 23360 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തിന്റെ ഒരുഘട്ടത്തില്‍ വില 23680 രൂപ വരെ വില ഉയര്‍ന്നിരുന്നു. പിന്നിട് ഘട്ടം ഘട്ടമായി താഴ്ന്ന സ്വര്‍ണവില വീണ്ടും കരുത്താര്‍ജിക്കുന്നതാണ് കാണുന്നത്. 

ഓഹരിവിപണിയിലെ ചാഞ്ചാട്ടവും ആഗോള സാമ്പത്തിക വളര്‍ച്ചയിലുളള ആശങ്കയും സ്വര്‍ണത്തിന്റെ പ്രിയം വര്‍ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പ്രതികൂല വാര്‍ത്തകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി