ധനകാര്യം

ഇന്ത്യന്‍ യുവത്വത്തെ കയ്യിലെടുക്കാന്‍ മനീഷ് മല്‍ഹോത്രയെ കൂട്ടുപിടിച്ച് വിവോ

സമകാലിക മലയാളം ഡെസ്ക്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയും ഫാഷന്‍ രംഗത്തെ പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും ഒന്നിച്ച് ഇന്‍ഫിനിറ്റ് റെഡ് എന്ന വിവോ വി7പ്ലസ്സിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഫോണ്‍ 24മെഗാപിക്‌സലുമായി എത്തുന്ന സെല്‍ഫി മോഡലാണ്. 22,990രൂപയാണ് മോഡലിന് വിലയിട്ടിരിക്കുന്നത്. ഫോണ്‍ ആമസോണില്‍ നിന്നും നേരിട്ട് കടകളില്‍ നിന്നും വാങ്ങാന്‍ കഴിയും. 

വി7പ്ലസ് മനീഷ് മല്‍ഹോത്ര ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് വിവോയുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉള്ളിലെ പ്രണയം മനോഹരമായ രീതിയില്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്ന് വിവോ ഇന്ത്യയുടെ സിഎംഒ കെന്നി ലെങ് പറഞ്ഞു.

വിവോയൊടൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വി7പ്ലസ്സിന്റെ പുതിയ മോഡല്‍ യുവത്വത്തിന്റെയും പ്രണയത്തിന്റെയും പ്രസരിപ്പാണ് സൂചിപ്പിക്കുന്നതെന്നും മനീഷ് മല്‍ഹോത്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്