ധനകാര്യം

ജിയോയെ വെല്ലുവിളിച്ച് 9 രൂപയുടെ പ്രീപ്രെയ്ഡ് പ്ലാനുമായി എയര്‍ടെല്‍; ഒരു ദിവസം 100 എംബി ഡേറ്റ സൗജന്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് പുതിയ പ്രീപെയ്ഡ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനി എയര്‍ടെല്‍ രംഗത്ത്. ജിയോയുടെ 19 രൂപയുടെ ആകര്‍ഷണീയമായ പ്ലാന് ബദലായി, സമാനമായ സേവനങ്ങള്‍ ലഭിക്കുന്ന ഒന്‍പതു രൂപയുടെ റീചാര്‍ജ് പായ്ക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 

അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍, റോമിങ് സൗകര്യങ്ങള്‍ക്ക് ഒപ്പം 100 എംബി ഡേറ്റയും ലഭ്യമാക്കുന്ന ഒരു ദിന കാലാവധിയുളള പ്ലാനാണ് എയര്‍ടെല്‍ കൊണ്ടുവന്നിരിക്കുന്നത്.  100 എസ്എംഎസും പുതിയ പ്ലാനിന്റെ പ്രത്യേകതയാണെന്ന് കമ്പനി അവകാശപ്പെടുന്നു.ദില്ലി ഉള്‍പ്പെടെ വിവിധ സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ പ്രാബല്യത്തില്‍ വന്നു. 


അടുത്തിടെ 93 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചിരുന്നു. ജിയോയുടെ 98 രൂപയുടെ പ്ലാന് സമാന്തരമായാണ് എയര്‍ടെല്‍ പ്ലാന്‍ പരിഷ്‌കരിച്ചത്. നേരത്തെ 28 ദിവസം കാലാവധിയുളള  എയര്‍ടെലിന്റെ പ്രീപെയ്ഡ് പ്ലാന്‍ മൊബൈല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. ഒരു ജിബി ഡേറ്റയും സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകളും ലഭ്യമാക്കിയാണ് ഈ പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചത്. സൗജന്യ റോമിങിന് ഒപ്പം പ്രതിദിനം 100 എസ്എംഎസും സൗജന്യ സേവനമായി ലഭിച്ചിരുന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്