ധനകാര്യം

ബ്ലോക്ക് ചെയ്തിരുന്നവരെല്ലാം പെട്ടെന്ന് സുഹൃത്തുകളായി , ക്ഷമാപണവുമായി ഫേസ്ബുക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ബഗ്ഗുകള്‍ പണിപറ്റിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തു വച്ചിരുന്നവരെല്ലാം ഒരാഴ്ചത്തേക്ക് അണ്‍ബ്ലോക്കായി.  എട്ട്‌ലക്ഷത്തോളം അക്കൗണ്ടുകളിലാണ് ബഗ്ഗുകള്‍ കടന്നുകൂടി ഈ കുഴപ്പം സൃഷ്ടിച്ചത്. ഫേസ്ബുക്ക് പ്രൈവസി ഓഫീസര്‍ എറിന്‍ എഗാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ഒരാളെ ബ്ലോക്ക് ചെയ്യുന്നതിനുള്ള വ്യക്തികളുടെ അവകാശത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെയ് 29 നും ജൂണ്‍ അഞ്ചിനും ഇടയിലാണ് സുരക്ഷാ പിഴവ് ഉണ്ടായത്. ഇതോടെ ബഗ്ഗുകള്‍ കടന്നുകൂടിയ അക്കൗണ്ടുകളിലെ 83 ശതമാനം പേര്‍ക്കും ബുദ്ധിമുട്ട് നേരിട്ടതായാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍.താത്കാലികമായി ഒരാളുടെയെങ്കിലും ബ്ലോക്ക് നീങ്ങിയിരുന്നു എന്നാണ് ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു. ഇത്തരം പ്രശ്‌നം നേരിട്ടവര്‍ക്ക് ലിസ്റ്റ് ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

രണ്ട് കോടി നാല്‍പ്പത് ലക്ഷം  ഉപയോക്താക്കളാണ് നിലവില്‍ ഫേസ്ബുക്കിനുള്ളത്.ഇക്കഴിഞ്ഞ മെയ് മാസത്തിലും ബഗ്ഗുകള്‍ കയറിക്കൂടി അക്കൗണ്ടുകളിലെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റിയിരുന്നു.സുഹൃത്തുക്കള്‍ക്കായി പങ്കുവച്ച വിവരങ്ങള്‍ പബ്ലിക് ആയിപോവുകയാണ് അന്ന് ഉണ്ടായത്. കേംബ്രിഡ്ജ് അനലറ്റിക വിവാദത്തിന് ശേഷം ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വര്‍ധിച്ചതിനിടെയാണ് ഫേസ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി