ധനകാര്യം

ഷോപ്പിംഗിന് ഇനി ഇമെയില്‍ ഉപയോഗിക്കാന്‍ വരെട്ട; ഗൂഗിളും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഫേസ്ബുക്ക് മാപ്പ് പറഞ്ഞതിന് പിന്നാലെ ഗൂഗിളും വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്താക്കളുടെ സ്വകാര്യ ഇ-മെയിലുകള്‍ ഗൂഗിള്‍ ചോര്‍ത്തിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


തേഡ്പാര്‍ട്ടി ഡെവലപേഴ്‌സിന് വ്യക്തികളുടെ മെയിലുകള്‍ വായിക്കാന്‍ അനുവാദം നല്‍കിയെന്നാണ് ആരോപണം. ഷോപ്പിംഗ് നടത്തുന്നതിനും,യാത്രാ സൈറ്റുകള്‍ നോക്കുന്നതിനും ഇ മെയില്‍ ഉപയോഗിച്ചവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതായി കണ്ടെത്തിയത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്തയോട് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1.4 ബില്യന്‍ ഉപയോക്താക്കള്‍ ഗൂഗിളിനുണ്ടെന്നാണ് കണക്കുകള്‍.

സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഗൂഗിള്‍ തന്നെ നിരീക്ഷിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് പുറമേ നിന്നുള്ള ഡെവലപേഴ്‌സിന് വിവരങ്ങള്‍ കൈമാറിയതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇമെയില്‍ അക്കൗണ്ട് മറ്റൊരാള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയില്‍ മാത്രമാണ് സാധാരണയായി ഗൂഗിള്‍ വ്യക്തികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്. 

ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങളുടെ പരസ്യം എത്തിക്കുന്നതിന്റെ ഭാഗമായാണ് തേഡ്പാര്‍ട്ടി ഡെവലപ്പേഴ്‌സ് ഇമെയിലുകളില്‍ നുഴഞ്ഞ് കയറിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിച്ചതോടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചുള്ള മാര്‍ക്കറ്റിംഗ് വര്‍ധിച്ചതായാണ് കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍