ധനകാര്യം

45 ദിവസത്തേയ്ക്ക് 299 രൂപ; അണ്‍ ലിമിറ്റഡ് പ്ലാനുമായി എയര്‍ടെല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലികോം രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 299 രൂപയുടെ പദ്ധതിയാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

299 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം വരെ പരിധിയില്ലാതെ വിളിക്കുന്നതിനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 100 എസ്എംഎസ് സൗജന്യമായും ലഭിക്കും. 

അതേസമയം ഡേറ്റയ്ക്ക് ഓഫറില്ലാത്തത് ഉപഭോക്താക്കളെ നിരാശപ്പെടുത്തി. നിലവില്‍ 299 രൂപയ്ക്ക് മറ്റൊരു പ്ലാന്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്. പരിധിയില്ലാതെ വിളിക്കാനും, ഡേറ്റ ഉപയോഗിക്കാനും സൗകര്യപ്രദമായ പ്ലാനാണിത്. എന്നാല്‍ 28 ദിവസം വരെ മാത്രമേ ഇതിന് കാലാവധിയുളളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി