ധനകാര്യം

പാചകവാതക വില കുത്തനെ കൂടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 49രൂപ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പിന്നാലെ പാചകവാതക വിലയും കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. വാണിജ്യ സിലിണ്ടറിന് 78രൂപ 50പൈസ വര്‍ദ്ധിപ്പിച്ച് വില 1229 രൂപയാക്കി ഉയര്‍ത്തി.

പാചകവാതക സിലിണ്ടറിന് സബ്‌സീഡി ഉള്ളവര്‍ക്ക് 199രൂപ 66പൈസ അക്കൗണ്ടില്‍ എത്തും. സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് ഫലത്തില്‍ പാചകവാതകത്തിന് 497രൂപ 84 പൈസയാണ് നല്‍കേണ്ടിവരിക. ആഗേള വിപണിയില്‍ ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാതലത്തിലാണ് പാലകവാതക വിലയിലും മാറ്റം വന്നിരിക്കുന്നത്. 

ആഗോള ഇന്ധനവിലയിലെ മാറ്റം കണക്കിലെടുത്ത് ആഭ്യന്തര വിപണിയില്‍ മാസത്തിന്റെ അവസാന ദിവസം അര്‍ദ്ധരാത്രിയില്‍ പാചകവാതകവിലയില്‍ പാചകവാതക കമ്പിനികള്‍ മാറ്റം വരുത്താറുണ്ട്. ഇതു പ്രകാരമാണ് പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം