ധനകാര്യം

തീപിടിക്കാന്‍ സാധ്യത: പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ പിന്‍വലിച്ച് ആമസോണ്‍

സമകാലിക മലയാളം ഡെസ്ക്

തീപിടുത്തത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ആമസോണ്‍ ബേസിക്‌സ് 2,60,000 പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തിരിച്ചുവിളിച്ചു. അമിതമായി ചൂടാവുന്നതിനാല്‍ ചിലപ്പോള്‍ തീപിടിക്കുമെന്ന് കരുതിയാണ് തിരിച്ചു വിളിക്കുന്നത്.

പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ അമിതമായി ചൂടാവുന്നതായി 53 പരാതികള്‍ ആമസോണിന് ലഭിച്ചതായി യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മിഷന്‍ പറഞ്ഞു. ബാറ്ററി ആസിഡ് കാരണം ഉപഭോക്താവിന് പൊള്ളലേറ്റതായും പരാതിയുണ്ട്.

6 തരം ചാര്‍ജ്ജറുകളാണ് പിന്‍വലിച്ചത്. 16,100 mAh; 10,000 mAh; 5,600 mAh; 2,000 mAh with micro USB cable; 3,000 mAh and 3,000 mAh എന്നിവയാണ് പിന്‍വലിച്ച ചാര്‍ജ്ജറുകള്‍.

ഈ ചാര്‍ജറുകളുടെ ഉപയോഗം നിര്‍ത്തണമെന്നും നഷ്ടപരിഹാരത്തിനായി ആമസോണിനെ സമീപിക്കമമെന്നും കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ആമസോണും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി ആമസോണ്‍ വെബ്‌സൈറ്റ് വഴി ബന്ധപ്പെടാമെന്ന് ആമസോണ്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും