ധനകാര്യം

ഫേയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററിലും സുരക്ഷാ വീഴ്ച; ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റാന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍

സമകാലിക മലയാളം ഡെസ്ക്

ഫേയ്‌സ്ബുക്കിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായതിന് പിന്നാലെ ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റര്‍ രംഗത്ത്. ട്വിറ്റര്‍ ഉപയോഗിക്കുന്ന 330 മില്യണ്‍ ഉപഭോക്താക്കളോട് പാസ് വേഡ് മാറ്റണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. 

കമ്പനിയുടെ സെര്‍വറില്‍ പാസ് വേഡുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ജീവനക്കാര്‍ ആരും ഇത് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് ട്വിറ്റര്‍ പറയുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാസ് വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കി. 

എന്നാല്‍ സുരക്ഷ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എത്ര പാസ് വേഡുകളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ബ്ലോഗില്‍ വ്യക്തമല്ല. എന്നാല്‍ നിരവധി പാസ് വേഡുകള്‍ ചോര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നിട്ട് നിരവധി മാസങ്ങളായെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് പ്രശ്‌നം ട്വിറ്റര്‍ കണ്ടെത്തിയതെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ട്വിറ്റര്‍ ക്ഷമ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും