ധനകാര്യം

ഫോണ്‍ ഫീച്ചറുകള്‍ കോപ്പിയടിച്ചു, ഷവോമിക്കെതിരെ കൂള്‍പാഡ് നിയമ നടപടിക്ക്

സമകാലിക മലയാളം ഡെസ്ക്

ഫോണ്‍ ഡിസൈനുകളുടെയും സാങ്കേതിക വിദ്യയുടെയും പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപിച്ച് ഷവോമി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മതാക്കളായ കൂള്‍പാഡ് നിയമ നടപടിക്ക്. ഷവോമിയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തതായി കൂള്‍പാഡ് അറിയിച്ചു.

കൂള്‍പാഡ് ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ യൂലോങ് കംപ്യൂട്ടര്‍ ടെലികമ്മ്യൂണിക്കേഷന്‍ സൈന്റിഫിക് (ഷെന്‍സെന്‍) ഷാവോമി ടെലികോം ടെക്‌നോളജി കമ്പനി ലിമിറ്റഡ് , ഷവോമി ടെക്‌നോളജി കമ്പനി ലിമിറ്റഡ്, ഷവോമി ഫാക്ടറി കമ്പനി ലിമിറ്റഡ് എന്നിവയ്‌ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്.

മള്‍ട്ടി സിംകാര്‍ഡ് ഡിസൈനും ചില യൂസര്‍ ഇന്റര്‍ഫെയ്‌സ് സാങ്കേതിക വിദ്യയ്ക്കും മേലുള്ള പേറ്റന്റ് അവകാശം ഷവോമി ലംഘിച്ചതായി കൂള്‍പാഡ് ആരോപിക്കുന്നു. ഇതേതുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ നഷ്ടം ഷവോമി വഹിക്കണമെന്നും എംഐ മിക്‌സ് 2 ഉള്‍പ്പടെയുള്ള ചില സ്മാര്‍ട്‌ഫോണ്‍ മോഡലുകളുടെ ഉല്‍പാദനവും വില്‍പനയും ഷവോമി അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൂള്‍പാഡ് അധികൃതര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്