ധനകാര്യം

തട്ടിപ്പുകാര്‍ക്കെന്ത് ജിഎസ്ടി? സംസ്ഥാനത്ത് നികുതി വെട്ടിപ്പ് ഇരട്ടിയിലധികമായെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം നികുതി വെട്ടിപ്പ് ഇരട്ടിയിലധികമായെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലെ കണക്കാണിത്. 18656 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ഈ കാലയളവില്‍ ഉണ്ടായതെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്റ്‌സിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,031 കോടി രൂപയായിരുന്നു. 

 ജിഎസ്ടി നിലവില്‍ വന്നതോടെ ചെക്ക് പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതാണ് വെട്ടിപ്പ് കൂടാന്‍ കാരണമായതെന്നാണ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം പരിശോധന കര്‍ശനമാക്കിയതോടെയാണ് വെട്ടിപ്പിന്റെ കൃത്യമായ കണക്കുകള്‍ പുറത്ത് വരുന്നതെന്നാണ് മറ്റൊരു വാദം.

2017 ജൂലൈ മാസം മുതലാണ് ജിഎസ്ടി ഇന്ത്യയില്‍ നടപ്പിലാക്കിയത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്താകമാനം ഉണ്ടായ നികുതി വെട്ടിപ്പ് 25,667 കോടി രൂപയുടേതാണ്. ഈ സാമ്പത്തിക വര്‍ഷമായപ്പോഴേക്കും സെപ്തംബര്‍ പകുതിവരെ രേഖപ്പെടുത്തിയിരിക്കുന്നത് 21,869 കോടി രൂപയുടെ വെട്ടിപ്പാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വെട്ടിപ്പുകള്‍ കണ്ടെത്തുന്നതില്‍ നിന്ന് പണമീടാക്കുന്ന നടപടികളും വകുപ്പ് നടത്തിവരുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസം 4015 കോടി രൂപ തിരികെപ്പിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്