ധനകാര്യം

ഷോപ്പിങിന് വായ്പ വേണോ? ; പലിശയില്ലാതെ  20,000 രൂപ വരെ വായ്പ നല്‍കാന്‍ ഐസിഐസിഐ ബാങ്ക് റെഡി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുത്തന്‍ ഷോപ്പിങ് സംസ്‌കാരത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഹ്രസ്വകാല വായ്പ പദ്ധതിയുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെ വിവിധ പണമിടപാടുകള്‍ക്ക് പലിശയില്ലാതെ 20000 രൂപ വരെ വായ്പ നല്‍കാനാണ് ബാങ്ക് ഉദേശിക്കുന്നത്.  45 ദിവസമാകും വായ്പയുടെ കാലാവധി. ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുളള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ. 

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഐസിഐസിഐ ഇത്തരമൊരു വായ്പ പദ്ധതി ഒരുക്കിയിട്ടുളളത്. ഐസിഐസിഐ ബാങ്കിന്റെ പേലെറ്റര്‍ എന്ന സംവിധാനം ഉപയോഗിച്ച് ഉപഭോക്താവിന്റെ വായ്പക്ഷമത നിര്‍ണയിച്ച ശേഷമാണ് വായ്പ അനുവദിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്