ധനകാര്യം

അസംസ്‌കൃത എണ്ണ വില എട്ടുമാസത്തെ താഴ്ന്ന നിലയില്‍; അന്ന് ബാരലിന് 85 ഡോളര്‍, ഇന്ന് 71, ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ അഞ്ചുരൂപയുടെ കുറവ് 

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില എട്ടുമാസത്തെ താഴ്ന്ന നിലയില്‍. ഒരു ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 71 ലേക്ക് അസംസ്‌കൃത എണ്ണ വില താഴ്ന്നു. രാജ്യാന്തര എണ്ണവിലയിലെ ഇടിവ് രാജ്യത്തും പ്രതിഫലിച്ചു. ഒരു വേള ലിറ്ററിന് 85 കടന്ന പെട്രോള്‍ വില 80 ലേക്കു താഴ്ന്നു. 81 രൂപയിലെത്തി സര്‍വകാല റെക്കോഡിട്ട ഡീസല്‍ വില 77 ലേക്കു താണു.  അമേരിക്കയുടെ റെക്കോഡ് എണ്ണ ഉല്‍പാദനമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

മൂന്നാഴ്ചകൊണ്ടാണ് ക്രൂഡ് വിലയും ഇന്ധനവിലയും കുറഞ്ഞത്. ഇറാനെതിരേയുള്ള അമേരിക്കയുടെ ഉപരോധം എണ്ണവില ഉയരാന്‍ ഇടയാക്കുമെന്നായിരുന്നു നിഗമനം. ഇതിന്റെ ചുവടുപിടിച്ചാണ് ക്രൂഡ് വില 85 ഡോളറിലേക്ക് ഉയര്‍ന്നത്. ഉപരോധംമൂലം എണ്ണലഭ്യതയില്‍ വന്‍ കുറവുണ്ടാകുമെന്നും അത് വിലകൂട്ടാന്‍ കാരണമാകുമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഉപരോധം നവംബര്‍ നാലിന് നിലവില്‍ വന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ക്രൂഡ് ഓയില്‍ വില താഴുകയായിരുന്നു. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ എണ്ണവില ബാരലിന് 90 ഡോളര്‍ വരെ കടന്നേക്കാമെന്ന് നിരീക്ഷിച്ചിരുന്നു. 

ഇറാനില്‍ നിന്നുളള എണ്ണയുടെ വരവ് കുറഞ്ഞടോതെ, സൗദി, റഷ്യ, അമേരിക്ക എന്നി രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിച്ച് ഈ കുറവ് പരിഹരിക്കുന്നുണ്ട്. അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനം മാത്രം പ്രതിദിനം 1.16 കോടി ബാരലായി ഉയര്‍ന്നു. ഇത് റെക്കോഡാണ്. അമേരിക്കയുടെ എണ്ണ സംഭരണത്തില്‍ 58 ലക്ഷം ബാരലിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്