ധനകാര്യം

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് കുറഞ്ഞത് 25 രൂപ, പവന് 23,440 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇടിവ് നേരിട്ടതിന് പിന്നാലെ സ്വര്‍ണവില വീണ്ടും താഴ്ന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,930 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 23,440രൂപ ആയി. സംവത് വ്യാപാര ദിവസമായിരുന്ന ബുധനാഴ്ച പത്ത് ഗ്രാമിന് 210 രൂപയുടെ ഇടിവാണ് ഉണ്ടായത്.

 ആഗോളതലത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും ഇന്ത്യയില്‍ വ്യാപാരം നഷ്ടത്തിലാണ് അവസാനിച്ചത്. യുഎസ് സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റവും പ്രാദേശിക മൊത്ത വ്യാപാരത്തിലെ മാന്ദ്യവുമാണ് സ്വര്‍ണവില ഇടിയുന്നതിന് കാരണമായത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ സ്വര്‍ണം ഔണ്‍സിന്(31 ഗ്രാം) 0.2 ശതമാനം കുറഞ്ഞതോടെ വില 88,473 രൂപയായി.

സ്വര്‍ണവിലയിടിവ് വെള്ളിയുടെ വ്യാപാരത്തെ ബാധിച്ചിട്ടില്ല. ഗ്രാമിന് 41 രൂപ.47 പൈസയ്ക്കാണ് വെള്ളി വ്യാപാരം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്