ധനകാര്യം

പാചകവാതകത്തിനുളള കാലതാമസത്തില്‍ ഇനി മുതല്‍ ആശങ്കപ്പെടേണ്ട, സിലിണ്ടറുകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും; 14.2 കിലോ തൂക്കമുളള ഗാര്‍ഹിക സിലിന്‍ഡറുകള്‍ വിതരണം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി തുടങ്ങിയ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളിലുടെ ഇനി പാചകവാതകവും എല്‍പിജി കണക്ഷനും ലഭിക്കും. ആദ്യഘട്ടത്തില്‍ 14.2 കിലോഗ്രാം തൂക്കമുളള ഗാര്‍ഹിക സിലിന്‍ഡറുകളായിരിക്കും വിതരണം ചെയ്യുക. എല്ലാ വീടുകളിലും പാചകവാതക കണക്ഷന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്.

രാജ്യത്തെ മൂന്ന് ലക്ഷം സിഎസ്‌സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ക്കാണ് പാചകവാതക വിതരണത്തിന്റെയും കണക്ഷന്‍ അപേക്ഷ സ്വീകരിക്കുന്നതിന്റെയും ചുമതല. കേരളത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ക്കും ഏജന്‍സിയായി പ്രവര്‍ത്തിക്കാം. ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ക്ക് 100 കിലോ വരെ പാചകവാതകം ഒരേ സമയം സംഭരിക്കാം. സാധാരണ കണക്ഷന് പുറമേ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരമുളള കണക്ഷനുളള അപേക്ഷകളും ഇവിടെ സ്വീകരിക്കും. ഗ്രാമീണമേഖലയിലുള്‍പ്പെടെ പാചകവാതകം ലഭ്യമാക്കുന്നതിനുളള കാലതാമസത്തിന് ശാശ്വത പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് നടപടി. 

സംസ്ഥാനമൊട്ടാകെ 3500 സിഎസ് സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 2200 ഓളം അക്ഷയകേന്ദ്രങ്ങളാണ്. ഇവയില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചായിരിക്കും പാചകവാതക വിതരണ ചുമതല നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്