ധനകാര്യം

ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ ആഭാസവും ലൈംഗികതയും; നെറ്റ്ഫ്‌ളിക്‌സിനും ആമസോണ്‍ പ്രൈമിനുമെതിരെ ജസ്റ്റിസ് ഫോര്‍ റൈറ്റ്‌സ്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയിലെ ഉള്ളടക്കങ്ങളി‍ൽ അമിത ലൈം​ഗികത ആരോപിച്ച് പരാതി. വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  സന്നദ്ദ സംഘടനയായ ജസ്റ്റിസ് ഫോര്‍ റൈറ്റ്‌സ് ഹൈകോടതിയിൽ ഹർജി നൽകി. ഇത്തരം വീഡിയോകൾ  ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇരു കമ്പനികളും ആഭാസവും ലൈംഗികാതിപ്രസരവുമുള്ള വീഡിയോകള്‍ നല്‍കുകയാണെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഹർജിയിൽ  ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി. കമേശ്വര്‍ റാവുവും അടങ്ങിയ ബെഞ്ചാണ് ഹര്ജിയിൽ സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ് കേസിൽ വാദം നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി