ധനകാര്യം

ഐസിഐസിഐ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശകൂട്ടി; കാല്‍ശതമാനം വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് നിക്ഷേപങ്ങള്‍ക്കുളള പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു കോടി രൂപയ്ക്ക് താഴെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്. 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് ലഭിക്കും. പുതിയ പലിശ നിരക്ക് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. എന്‍.ആര്‍.ഒ., എന്‍.ആര്‍.ഇ. നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. 

ഇതോടെ രണ്ട് വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. വലിയ ബാങ്കുകള്‍ നല്‍കുന്ന പലിശയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഐ.സി.ഐ.സി.ഐ. ബാങ്ക് നല്‍കുന്നത്.

ഏഴുദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ വരെ ഐ.സി.ഐ.സി.ഐ. നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ