ധനകാര്യം

ഡിസംബര്‍ 31മുമ്പ് നിങ്ങളുടെ എടിഎം കാര്‍ഡുകള്‍ മാറ്റണം: ടെന്‍ഷന്‍ വേണ്ട, വഴികള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായ അടുത്ത ജനുവരി മുതല്‍ ചില എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് എസ്ബിഐ അറിയിപ്പ് നല്‍കിയിരുന്നു. മാഗ്നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31ന് മുമ്പ് ഇഎംവി ചിപ്പുള്ള കാര്‍ഡുകളാക്കി മാറ്റിയെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഡിസംബര്‍ 31ന് മുമ്പ് കാര്‍ഡ് മാറ്റി എടുക്കാന്‍ നിലവില്‍ രണ്ടുവഴികളാണുള്ളത്. ഒന്ന് ഓണ്‍ലൈന്‍ വഴിയും രണ്ടാമത്തേത് അടുത്തുള്ള ബാങ്ക് ശാഖവഴിയും. 

ഓണ്‍ലൈന്‍ വഴി കാര്‍ഡ് മാറ്റുന്നത് ഇങ്ങനെ: 

*onlinesbi.com എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക

*ഇ സര്‍വീസ് ടാബ് ക്ലിക്ക് ചെയ്യുക

*ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് എടിഎം കാര്‍ഡ് സര്‍വീസ് തെരഞ്ഞെടുക്കുക

*റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാര്‍ഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

*ഓപ്പണായി വരുന്ന വിന്റോയില്‍ മാറ്റാനുള്ള എടിഎം കാര്‍ഡിന്റെ സേവിങ്‌സ് അക്കൗണ്ട് സെലക്ട് ചെയ്യുക

*ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
മാറിവരുന്ന എടിഎം നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് ബാങ്ക് അയച്ചുതരുന്നതാണ്. 

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്. മാഗ്‌നെറ്റിക് സ്ട്രിപ്പ് (മാഗ്‌സ്ട്രിപ്) ഉപയോഗിച്ചുള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി, പകരം ഇവിഎം ചിപ്പ്ഘടിപ്പിച്ച കാര്‍ഡുകള്‍ കൊണ്ടുവരാനാണ് എസ്ബിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ കാര്‍ഡുകളെല്ലാം എസ്ബിഐ ബ്ലോക്ക് ചെയ്യുകയാണ്.

കൂടുതല്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന എസ്ബിഐ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് വലിയൊരു ശതമാനം ജനങ്ങളെയും ബാധിക്കാനിടയുണ്ട്.ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ന്യൂ ജനറേഷന്‍ ബാങ്കുകളും ഇഎംവി ചിപ്പിലേക്ക് മാറുകയാണ്. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും എസ്ബിഐ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ