ധനകാര്യം

ഇന്ധന വില താഴോട്ട് ; പെട്രോളിന് ഇന്ന് 50 പൈസ കുറഞ്ഞു ; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് മൂന്നുരൂപയോളം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 50 പൈസയും, ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് രണ്ട് രൂപ 81 പൈസയും, ഡീസലിന് രണ്ട് രൂപ 86  പൈസയുമാണ്  കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.48 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 72.12 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.83 രൂപയും, ഡീസലിന്റെ വില 73. 51 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 75.81 രൂപ, 72.45 രൂപ എന്നിങ്ങനെയാണ്. 

ഓഗസ്റ്റിന് ശേഷം കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍ വില 75 ന് താഴെയെത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവ് 30 ശതമാനത്തിലധികമാണ്. എന്നാല്‍ ആനുപാതികമായ ഇളവ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ