ധനകാര്യം

സ്വര്‍ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍, പവന് 320 രൂപ വര്‍ധിച്ചു; ഒരു മാസം കൊണ്ടുണ്ടായ വര്‍ധന 760 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍.ഒറ്റദിവസം കൊണ്ട് പവന് 320 രൂപ വര്‍ധിച്ച് 23,200 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 2900 രൂപയായി. കഴിഞ്ഞ മാസം ഇതേസമയത്ത് സ്വര്‍ണവില 22,440 രൂപയായിരുന്നു. ഫലത്തില്‍ ഒരു മാസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 760 രൂപയായി.ഗ്രാമിനും സമാനമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 

ഓഹരിവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് ഇതിന് കാരണം. ഓഹരിവിപണിയില്‍ ഇടിവ് തുടരുകയാണ്. ഇന്ന് മുതല്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. അസംസ്‌കൃതഎണ്ണ വില കുതിച്ചുയരുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പ്രതികൂലമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍