ധനകാര്യം

പെട്രോള്‍വില കൊച്ചിയില്‍ 87രൂപയിലേക്ക്, തിരുവനന്തപുരത്ത് 88; സംസ്ഥാനത്ത് പെട്രോളിന് 15 ഉം ഡീസലിന് 21 പൈസയും വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവില ഉയരുന്നത് തുടരുന്നു. ഇന്നും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ദ്ധിച്ചത്. 

ഇതോടെ, കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണ് കൊച്ചി നഗരത്തിലെ ഡീസല്‍ വില. നഗരത്തിനു വെളിയില്‍ വില 80 ന് മുകളില്‍ എത്തി. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 87.25 ചെലവാക്കണം.

നഗരത്തിനു വെളിയില്‍ 88.50 രൂപ വരെയാണ് വില. ഡീസല്‍ വില നഗരത്തിനുള്ളില്‍ 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്