ധനകാര്യം

സെല്‍ഫിപ്രേമികളില്‍ കൂടുതലും പുരുഷന്‍മാര്‍, പൊലിഞ്ഞത് 259 ജീവന്‍

സമകാലിക മലയാളം ഡെസ്ക്

തിസാഹസികമായ സെല്‍ഫികളെടുക്കാനുള്ള ശ്രമത്തിനിടെ ഇതുവരെ 259 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകല്‍ഭാഗം, പര്‍വ്വതങ്ങളുടെ മുകള്‍ഭാഗം, തടാകങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് കൂടുതലും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അപകടസാധ്യതാ മേഖലകളെ സെല്‍ഫി നിരോധിത മേഖലകളാക്കി പ്രഖ്യാപിക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 


ഇന്ത്യ , റഷ്യ, അമേരിക്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാഹസികാംശം കൂടുതലുള്ളത് കൊണ്ടാവണം സെല്‍ഫിയെടുക്കുന്നതിനിടെ മരിച്ചവരില്‍ 72 ശതമാനവും പുരുഷന്‍മാരാണ്.

ഉയരത്തില്‍ നിന്ന് വീണ് മരണം സംഭവിച്ചതിന് പുറമേ, മൃഗങ്ങളുടെ ആക്രമണത്തിലും വൈദ്യുതാഘാതമേറ്റും, തീയില്‍പ്പെട്ടും, ട്രെയിനില്‍ നിന്ന് വീണുമാണ് സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സെല്‍ഫി മരണങ്ങളായി മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവയാണ് ഈ കണക്കെന്നും സെല്‍ഫിയെടുക്കുന്നതിനിടെ സംഭവിച്ച അപകടമരണങ്ങളുടെ കൃത്യമായ എണ്ണം ഇതിലും കൂടുമെന്നും ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം