ധനകാര്യം

തീരുവ കുറച്ചത് പരിഹാസ്യമായി, തുടര്‍ച്ചയായി ഇന്ധനവില കുതിക്കുന്നു, മൂന്നു ദിവസത്തിനിടെ പെട്രോളില്‍ 54 ഉം ഡീസലില്‍ ഒരു രൂപയോളവും കൂടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു. കൊച്ചിയില്‍ മൂന്നുദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 54 പൈസയും ഡീസലിന് ഒരു രൂപയോട് അടുപ്പിച്ചുമാണ് ഉയര്‍ന്നത്. എക്‌സൈസ് തീരുവ ഒന്നര രൂപ കുറച്ചതിന് പിന്നാലെ പെട്രോള്‍ വില 83.36 രൂപയായിരുന്നു. ഇതാണ് മൂന്നുദിവസം കൊണ്ട് 83.90 രൂപയായി ഉയര്‍ന്നത്. ഡീസല്‍ വിലയിലും സമാനമായ വര്‍ധനയുണ്ടായി. 76.63 രൂപയായിരുന്ന ഡീസല്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന് 77.52 രൂപയായി.

തിരുവനന്തപുരത്തും കോഴിക്കോടും മൂന്നുദിവസം കൊണ്ട് സമാനമായ വര്‍ധനയുണ്ടായി. കോഴിക്കോട് ഒക്ടോബര്‍ അഞ്ചിന് 83.72 രൂപയായിരുന്ന പെട്രോള്‍ വില 84.26 രൂപയായി ഉയര്‍ന്നു. 76.99 രൂപയായിരുന്ന ഡീസല്‍വില 77.89 രൂപയായി വര്‍ധിച്ചു.

തിരുവനന്തപുരത്ത് 84.84 രൂപയായിരുന്ന പെട്രോള്‍ വില 85.39 രൂപയായി ഉയര്‍ന്നു. 55 പൈസയുടെ വര്‍ധന. ഡീസല്‍വില 78.11 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 79.02 രൂപയായി. വീണ്ടും 80 ലേക്ക് അടുക്കുകയാണ് ഡീസല്‍വില .പെട്രോള്‍വില തൊണ്ണൂറും ഡീസല്‍വില എണ്‍പതും കടന്ന് കുതിച്ചതോടെയാണ് തീരുവയില്‍ നേരിയ കുറവ് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്