ധനകാര്യം

കുവൈറ്റ് ദിനാര്‍ 245ലേക്ക്, യുഎഇ ദിര്‍ഹം 20.19, ഡോളര്‍ 75ലേക്ക്; രൂപയുടെ തകര്‍ച്ച തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രൂപയുടെ തകര്‍ച്ച തുടരുന്നു.ഡോളറിനെതിരെ 21 പൈസയുടെ നഷ്ടത്തോടെ 74 രൂപ 27 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. രണ്ടുദിവസം കൊണ്ട് 50 പൈസയുടെ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വെളളിയാഴ്ച 73 രൂപ 77 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇതാണ് ഇപ്പോള്‍ 74 ഉം കടന്നു 75ലേക്ക് കുതിക്കുന്നത്. 

ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് രാജ്യാന്തര നാണ്യനിധിയുടെ  അനുമാനവുമാണ് രൂപയില്‍ പ്രതിഫലിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി രാജ്യാന്തര നാണ്യനിധി നിലനിര്‍ത്തി. എന്നാല്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ അനുമാനത്ത അപേക്ഷിച്ച് വളര്‍ച്ചാനിരക്ക് കുറയുമെന്നതാണ് ഐഎംഎഫിന്റെ പ്രവചനം. 7.5 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായാണ് വെട്ടിച്ചുരുക്കിയത്. 

അതേസമയം രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാറിന്റെ മൂല്യവും ഉയര്‍ന്നു. ഒരു കുവൈറ്റ് ദിനാറിന് 244 രൂപ 18 പൈസ നല്‍കണം. 22 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. യുഎഇ ദിര്‍ഹവും ഉയര്‍ന്നു. 20 രൂപ 19 പൈസയായാണ് വര്‍ധിച്ചത്. ഇന്നലെ ഇത് 20 രൂപ 17 പൈസയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല