ധനകാര്യം

ഡീസല്‍വില 81ലേക്ക്, പെട്രോള്‍ 87; കുറച്ചത് രണ്ടര രൂപ, ഒരാഴ്ചക്കിടെ കൂടിയത് രണ്ടുരൂപയ്ക്ക് മുകളില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 17 പൈസ വര്‍ധിച്ചു. 84.52 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍വിലയും കൂടി. 30 പൈസയുടെ വര്‍ധനയോടെ 78.94 രൂപയായി.

തിരുവനന്തപുരത്തും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 17 പൈസ വര്‍ധിച്ച് 86.03 രൂപയായി. ഡീസല്‍വില 80 കടന്നു. 30 പൈസയുടെ വര്‍ധനയോടെ 80 രൂപ 46 പൈസ എന്ന നിലയിലേക്കാണ് ഡീസല്‍വില ഉയര്‍ന്നത്.കോഴിക്കോടും സ്ഥിതിയില്‍ മാറ്റമില്ല. സമാനമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പെട്രോള്‍ വില 84.89 രൂപയായി. ഡീസല്‍വില 79രൂപ 30 പൈസയായി. 

പ്രതിഷേധങ്ങളെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടിക്ക് ദിവസങ്ങളുടെ ആയുസ്സുമാത്രമേ ഉളളൂവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ എക്‌സൈസ് തീരുവയായി ഒന്നര രൂപയൊടൊപ്പം സംസ്ഥാനനികുതിയിലുളള ആനുപാതിക മാറ്റവും കൂടി കണക്കിലെടുത്ത് രണ്ടരരൂപയുടെ കുറവാണ് വരുത്തിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ ഇതിന്റെ ഗുണഫലം നഷ്ടപ്പെടുന്നതാണ് ദൃശ്യമാകുന്നത്. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയ്ക്ക് മുകളില്‍ മാത്രമാണ് ഇപ്പോഴുളള കുറവ്. ഡീസല്‍വിലയില്‍ പ്രത്യക്ഷത്തില്‍ കുറവ് നാമമാത്രമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്