ധനകാര്യം

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തെ മാനിക്കുന്നു; ചര്‍ച്ചകളുടെ വിശദാംശം പരസ്യപ്പെടുത്തില്ലെന്ന് കേന്ദ്രം  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വയംഭരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ മാനിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

പൊതുതാല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കേന്ദ്രവും റിസര്‍വ് ബാങ്കും ബാധ്യസ്ഥരാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവിയെ അടിസ്ഥാനമാക്കിയാണ് ഇരുവിഭാഗവും പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്കും കേന്ദ്രവും തമ്മില്‍ കൂടിയാലോചനകള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ ചര്‍ച്ചകളുടെ വിശദാംശം പരസ്യപ്പെടുത്തുന്നത് ഉചിതമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇത്തരം കൂടിയാലോചനകളുടെ ഫലമായി കൈക്കൊളളുന്ന അന്തിമതീരുമാനങ്ങള്‍ അറിയിക്കാറുണ്ട്. പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയാണ് ചര്‍ച്ച നടത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആര്‍ബിഐ ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവിക്ക് നിര്‍ദേശം ന്ല്‍കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. മുന്‍പ് ഇതുവരെ ഈ വകുപ്പ് അനുസരിച്ചുളള നടപടികള്‍ക്ക് കേന്ദ്രം മുന്‍കൈയെടുത്തിട്ടില്ല. ഇതാദ്യമായാണ് ഇത്തരത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നത്.

കേന്ദ്രബാങ്കിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയുടെ വാക്കുകളാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുളള തര്‍ക്കത്തിലേക്ക് വഴിത്തുറന്നത്. കേന്ദ്രബാങ്കിന്റെ സ്വയംഭരണം അപകടപ്പെടുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിരാല്‍ ആചാര്യ അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം