ധനകാര്യം

ഡിജിറ്റല്‍ പേയ്‌മെന്റില്‍ നേട്ടം കൊയ്യാന്‍ 'മി പേ' യുമായി ഷവോമി ഇന്ത്യയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് പിന്നാലെ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തും സന്നിധ്യമറിയിക്കാനെത്തുകയാണ് പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഷവോമി. 'മി പേ' എന്നാണ് ഷവോമിയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിന്റെ പേര്. യുപിഐ അധിഷ്ഠിത സേവനമാകും ലഭ്യമാക്കുക എന്ന് കമ്പനി അറിയിച്ചു. 

നിലവില്‍ ഇന്ത്യയില്‍ ജനപ്രീതിയാര്‍ജ്ജിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ മുന്‍നിരയിലാണ്‌ ഷവോമി. സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ സഹകരണത്തോടെയാകും തുടക്കത്തില്‍  'മി പേ' ഇന്ത്യയില്‍ നടപ്പിലാക്കുക. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കുന്നതോടെ മി പേ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. 

ഷവോമി ഡിജിറ്റല്‍ പേയ്‌മെന്റ് നടപ്പാക്കുന്നതോടെ ഗൂഗിള്‍പേയ്ക്കും സാംസങ് അടക്കമുള്ള മറ്റ് കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാകും ഉണ്ടാവുക. ഇന്ത്യയിലെ  ഷവോമി ഉപയോക്താക്കളെല്ലാം 'മി പേ' ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ തന്നെ പുതിയ സംരംഭം വിജയമാകുമെന്നാണ് കമ്പനിയുടെ കണക്ക്കൂട്ടല്‍.

2016 ലാണ്  കമ്പനി കോണ്‍ടാക്റ്റ്‌ലെസ് പേയിംഗ് സിസ്റ്റമെന്ന പേരില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ചൈനയില്‍ അവതരിപ്പിച്ചത്. യൂണിയന്‍ പേയുമായി ചേര്‍ന്നാണ് ഷവോമി ചൈനയില്‍  ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ