ധനകാര്യം

പ്രളയത്തില്‍ ഈ ഷോറൂമിന് നഷ്ടമായത് പുതിയ 357 കാറുകള്‍, 28.75 കോടി രൂപയുടെ നഷ്ടം; ആക്രി വിലയ്ക്ക് കൊടുക്കാന്‍ ഒരുങ്ങി ഡീലര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:പ്രളയക്കെടുതിയില്‍ മാരുതി കാറിന്റെ പ്രമുഖ ഡീലറായ ബിആര്‍ഡി കാര്‍ വേള്‍ഡിന് നഷ്ടമായത് 357 പുതിയ ബ്രാന്‍ഡഡ് കാറുകള്‍. ഇന്‍ഷുറന്‍സ് കമ്പനി പൂര്‍ണ നഷ്ടം എന്ന അര്‍ത്ഥം വരുന്ന ടോട്ടല്‍ ലോസ് എന്ന് രേഖപ്പെടുത്തി എഴുതിത്തളളിയതോടെ ആക്രിവിലയ്ക്ക് ഈ കാറുകള്‍ വില്‍ക്കേണ്ട സ്ഥിതിയിലാണ് ഡീലര്‍. ഇതിന് പുറമേ കേടുപാടുകള്‍ സംഭവിച്ച 147 യൂസ്ഡ് കാറുകളും 110 കസ്റ്റമര്‍ വെഹിക്കിളുകളും ഇന്‍ഷുറന്‍സ് സര്‍വേയേഴ്‌സ് പരിശോധിച്ചുവരുകയാണ്.

പ്രളയത്തില്‍ പൂര്‍ണമായി മുങ്ങിപോയ പുതിയ കാറുകളെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പട്ടികയിലെ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ്  ഡാഷ്‌ബോര്‍ഡ് വരെ എത്തുന്ന കാറുകളാണ് ഈ കാറ്റഗറിയില്‍ വരുക. ഇവയുടെ മൂല്യം ടോട്ടല്‍ ലോസായിട്ടാണ് യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാന്‍ഡഡ് ആയിട്ടുളള ഈ പുതിയ 357 കാറുകളുടെ വിപണി വില 28.75 കോടി രൂപ വരും. ജിഎസ്ടി ഉള്‍പ്പെടെയുളള കണക്കാണിത്. ഷോറൂമില്‍ 500 വാഹനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജലനിരപ്പ് ഉയരുന്നത് കണ്ട് ചില വാഹനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. വാഹനങ്ങള്‍ക്ക് നാശം സംഭവിച്ച കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ വീണ്ടും ഈ വാഹനങ്ങള്‍ ഷോറൂമില്‍ പ്രത്യക്ഷപ്പെടില്ലെന്ന് കമ്പനി അറിയിച്ചു.

കേരളത്തില്‍ ഒന്നടങ്കം ഇത്തരത്തില്‍ 1000 പുതിയ കാറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. 8000ത്തോളം കസ്റ്റര്‍ വെഹിക്കിളുകള്‍ക്കും സമാനമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്