ധനകാര്യം

തുടര്‍ച്ചയായ നാല്‍പ്പത്തി അഞ്ചാം ദിവസവും ഇന്ധനവില കൂടി; രണ്ടാഴ്ചക്കിടെ പെട്രോളില്‍ 2.56 രൂപയുടെയും ഡീസലില്‍ 2.94 രൂപയുടെയും വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ നാല്‍പ്പത്തി അഞ്ചാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ്  കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില. 

ധനകമ്മി ഉയരുമെന്നതിനാല്‍ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇത് കാരണമാകുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ഫ്്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയില്‍ തീരത്തോട് അടുത്ത വാര്‍ത്തകളും എണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'