ധനകാര്യം

വില മേലോട്ടു തന്നെ, പെട്രോളിന് ഇന്നു കൂടിയത് പത്തു പൈസ ; കണ്ടില്ലെന്നു നടിച്ച് സര്‍ക്കാരുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധന. പത്തു പൈസയുടെ വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. അതേസമയം ഡീസല്‍ വില നാമമാത്രമായി കുറഞ്ഞു.

84.204 രൂപയാണ് കൊച്ചിയില്‍ വെള്ളിയാഴ്ചയിലെ പെട്രോള്‍ വില. വ്യാഴാഴ്ച ഇത് 84.098 രൂപയായിരുന്നു. പത്തു പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ വിലയില്‍ 0.002 പൈസയുടെ കുറവാണ് ഇന്നുണ്ടായത്. കൊച്ചിയിലെ ഡീസല്‍ വില 77.577 രൂപയാണ്.

വ്യാഴാഴ്ച അഞ്ചു പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസല്‍ വില തലേന്നത്തേതു തന്നെ തുടരുകയായിരുന്നു.

ഒന്നര മാസത്തിലേറെയായി തുടര്‍ച്ചയായി വര്‍ധിക്കുന്ന ഇന്ധന വിലയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്നാണ് പ്രതിഷേധം നടത്തുന്നവര്‍ ആവശ്യപ്പെടുന്നത്. എ്ന്നാല്‍ ധന കമ്മി വര്‍ധിക്കുമെന്നതിനാല്‍ നികുതി കുറച്ച് വില നിയന്ത്രണം സാധ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിന്റെയും രൂപയുടെ മൂല്യം ഇടിയുന്നതിന്റെയും പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില കുതിക്കുന്നത്. അനുദിനം വില വര്‍ധന തുടരുന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ അന്തരം കുറഞ്ഞുവരികയാണ്. ആറര രൂപയ്ക്ക് അടുത്താണ് ഇപ്പോള്‍ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു