ധനകാര്യം

സ്വര്‍ണവില രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് ഇന്ന് കുറഞ്ഞത് 240 രൂപ, ഓഹരിവിപണിയില്‍ പ്രതീക്ഷ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പവന് 240 രൂപ കുറഞ്ഞ് 23480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2935 രൂപയായി. ആഗോളതലത്തില്‍ ഓഹരിവിപണി ശക്തിപ്പെടുന്നതും വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പനയ പ്രഖ്യാപനവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

പവന് 23600 രൂപയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന സ്വര്‍ണവില. ഒരു ഘട്ടത്തില്‍ സമാനകാലയളവില്‍ സ്വര്‍ണവില 24520 രൂപ വരെ ഉയരുകയും ചെയ്തിരുന്നു. ഫെബ്രുവരില്‍ 24400 രൂപയായും സ്വര്‍ണവില താഴ്ന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 23720 രൂപയ്ക്കാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്.

ആഗോളതലത്തില്‍ ഓഹരിവിപണി ശക്തിപ്പെടുന്നതാണ് സ്വര്‍ണവില താഴാന്‍ മുഖ്യകാരണം. നിക്ഷേപകര്‍ ഓഹരിവിപണിയിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവിപണിയ്ക്ക് മങ്ങലേല്‍പ്പിച്ചത്. ഇതിന് പുറമേ വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പനയ പ്രഖ്യാപനവും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പം  നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ