ധനകാര്യം

ആര്‍ബിഐ നിരക്കുകള്‍ കുറച്ചു; ഭവന, വാഹന പലിശ കുറയും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്കില്‍ കുറവുവരുത്തി വീണ്ടും റിസര്‍വ് ബാങ്കിന്റെ പണവായ്പനയ പ്രഖ്യാപനം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് ആറുശതമാനമായി. റിസര്‍വ് ബാങ്കിലെ ബാങ്കുകളുടെ നിക്ഷേപത്തിന്റെ പലിശനിരക്കായ റിവേഴ്‌സ് റിപ്പോനിരക്കിലും സമാനമായ കുറവ് വരുത്തിയിട്ടുണ്ട്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായാണ് കുറഞ്ഞത്. ഇതോടെ ഭവന, വാഹന പലിശനിരക്ക് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ധനനയ സമിതിയാണ് പലിശനിരക്ക് കുറച്ചത്. 

ചൊവ്വാഴ്ച മുതല്‍ നടന്ന ത്രിദിന പണവായ്പ നയ അവലോകന യോഗത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ശക്തികാന്ത ദാസ് ഗവര്‍ണറായ ശേഷം ഇത് രണ്ടാം തവണയാണ് പലിശനിരക്ക് കുറയ്ക്കുന്നത്. 

ഫെബ്രുവരിയില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പനിരക്ക് 2.57 ശതമാനമായി താഴ്ന്നിരുന്നു. തൊട്ടുമുന്‍പത്തെ മാസം ഇത് 19 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 1.97 ശതമാനമായിരുന്നു ജനുവരിയിലെ പണപ്പെരുപ്പനിരക്ക്. ഈ പശ്ചാത്തലത്തില്‍ റിപ്പോ നിരക്ക് കാല്‍ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ വായ്പനയപ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും