ധനകാര്യം

സ്വര്‍ണവില മൂന്നുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് 23,480 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സ്വര്‍ണവില കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് പവന് 80 രൂപ താഴ്ന്ന് 23,480 രൂപയില്‍ എത്തിയതോടെയാണ് സ്വര്‍ണവില ജനുവരിക്ക് ശേഷമുളള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്. 2935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് പ്രകടമാകുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസം ഒരു ഘട്ടത്തില്‍ സ്വര്‍ണവില 24000 രൂപയിലേക്ക് നീങ്ങിയിരുന്നു. പിന്നീട് പടിപടിയായി സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 23720 രൂപയായിരുന്നു വില. നിലവില്‍ ഏകദേശം 250 രൂപയുടെ കുറവുണ്ട്. കഴിഞ്ഞമാസം സ്വര്‍ണവില 24520 രൂപ വരെ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി