ധനകാര്യം

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരെ ഏറ്റെടുത്ത് സ്‌പൈസ് ജെറ്റ്; 100 പൈലറ്റ് ഉള്‍പ്പടെ 500 പേര്‍ക്ക് ജോലി നല്‍കി

സമകാലിക മലയാളം ഡെസ്ക്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്‌സിന്റെ ജീവനക്കാരെ ഏറ്റെടുക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്. ജെറ്റ് എയര്‍വെയ്‌സില്‍ ജോലി ചെയ്തിരുന്ന പൈലറ്റ്, കാബിന്‍ക്രൂ, ടെക്‌നിക്കല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലി നല്‍കാനാണ് സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിയതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. ഇതാണ് ജോലി പോയി നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ഗുണകരമാകുന്നത്. 

ഇതിനോടകം 100 പൈലറ്റുമാര്‍ക്കും 200 കാബിന്‍ ക്രൂ മെമ്പര്‍മാര്‍ക്കും 200 ടെക്‌നിക്കല്‍- എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്. പുതിയ വിമാനങ്ങള്‍ എടുക്കുന്നതോടെ കൂടുതല്‍ ജീവക്കാരെ വേണ്ടിവരും. അതിനാല്‍ ജെറ്റ് എയര്‍വേയ്‌സിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇത് സഹായകമാകും. ഇതിനോടകം 27 പുതിയ വിമാനങ്ങള്‍ സര്‍വീസില്‍ ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് സ്‌പൈസ് ജെറ്റ്. 

ഏപ്രില്‍ 26 മുതല്‍ മെയ് രണ്ട് വരെ 24 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്‌പൈസ് ജെറ്റ്. അഭ്യന്തര സര്‍വീസുകള്‍ കൂടാതെ ദുബായ്, ജെദ്ദ, ബാങ്കോക്ക്, കൊളംബോ തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ക്കാണ് ആദ്യ പരിഗണന നല്‍കുന്നത് എന്നാണ് ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അജയ് സിങ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം