ധനകാര്യം

എസ്ബിഐ ഭവനവായ്പ പലിശനിരക്ക് കുറച്ചു; നിരക്ക് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്കുകള്‍ കുറച്ചതിന്റെ ചുവടുപിടിച്ച് പ്രമുഖ ബാങ്കായ എസ്ബിഐ വായ്പ നിരക്ക് കുറച്ചു. എംസിഎല്‍ആറില്‍( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിങ് റേറ്റ) 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇത് ആഗസ്റ്റ് 10ന് പ്രാബല്യത്തില്‍ വരും.ഭവനവായ്പ ചെലവ് ഇനിയും കുറയുമെന്നും എസ്ബിഐ അവകാശപ്പെടുന്നു.

റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്കായ റിപ്പോയില്‍ 0.35 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐ വായ്പ നിരക്ക് കുറച്ചത്. ഒരു വര്‍ഷം കാലാവധിയുളള എംസിഎല്‍ആര്‍ 8.40 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായാണ് താഴുക. തുടര്‍ച്ചയായ നാലാം തവണയാണ് എംസിഎല്‍ആര്‍ കുറയ്ക്കുന്നത് എന്ന് എസ്ബിഐ അറിയിച്ചു.

ഏപ്രില്‍ 10 മുതല്‍ എംസിഎല്‍ആറുമായി ബന്ധിപ്പിച്ച ഭവനവായ്പകളുടെ പലിശനിരക്കില്‍ 0.35 ശതമാനത്തിന്റെ കുറവുവരുത്തിയിട്ടുണ്ട്.  0.15 ശതമാനത്തിന്റെ കുറവു കൂടിയാകുമ്പോള്‍ വായ്പ ചെലവ് വീണ്ടും കുറയുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്ക് എസ്ബിഐ കുറച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ