ധനകാര്യം

ആജീവനാന്ത സൗജന്യ കോള്‍, 100 എംബിപിഎസ് ഇന്റര്‍നെറ്റ്, എച്ച്ഡി ടെലിവിഷന്‍; ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ് ബാന്‍ഡ് സര്‍വീസ് ആയ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിനു തുടങ്ങുമെന്ന് റിയലന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ലാന്‍ഡ് ഫോണില്‍നിന്ന് ആജീവനാന്തം സൗജന്യ വോയിസ് കോളും 100 എംബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റും എച്ച്ഡി ടെലിവിഷനുമാണ് ജിയോ ജിഗാ ഫൈബറിന്റെ വാഗ്ദാനം. മാസം എഴുന്നൂറു രൂപ മുതലാണ് നിരക്ക്.

റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡിയിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. ജിയോ ലാന്‍ഡ് ലൈനില്‍നിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും 500 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിനുള്ള പാക്കേജും മുകേഷ് അംബാനി പ്രഖ്യാപിച്ചു.

ബ്രോഡ്ബാന്‍ഡ് സര്‍വീസ് എല്ലാവര്‍ക്കും പ്രാപ്യമാവുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. ആഗോള നിരക്കിന്റെ പത്തിനലൊന്നു മാത്രമാണ് ജിയോ ജിഗാ ഫൈബര്‍ ഈടാക്കുന്നത്. എഴുന്നൂറു രൂപയില്‍ തുടങ്ങുന്ന പ്ലാന്‍ പതിനായിരം രൂപ വരെയുണ്ട്. 

2020 പകുതിയോടെ ജിയോ ജിഗാ ഫൈബര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിനം തന്നെ കാണാനാവുമെന്നും മുകേഷ് അംബാനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്