ധനകാര്യം

ഇനി മധുരപലഹാരങ്ങളുടെ പേരില്ല, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്കിനി പേരിടുക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മധുര പലഹാരങ്ങളുടെ പേരിടുന്ന രീതി ഗൂഗിള്‍ മാറ്റുന്നു. ലോലിപോപ്പും, ഓറിയോയും മാര്‍ഷമെലോയുമെല്ലാം ഇറങ്ങിയിടത്ത് ഇനി സംഖ്യകളാവും. 10,11 എന്നിങ്ങനെ പുതിയ പതിപ്പുകള്‍ക്ക് പേരിടാനാണ് ഗൂഗിളിന്റെ തീരുമാനം. 

ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മധുരപലഹാരങ്ങളുടെ പേരിടുന്നതിലൂടെ ഉപയോക്താവിന് ഏതാണ് അപ്‌ഡേറ്റഡ് വേര്‍ഷ്യന്‍ എന്ന ആശയക്കുഴപ്പം ഉണ്ടാവുന്നു എന്ന് വിലയിരുത്തിയാണ് നീക്കം. ആപ്പിളിന്റെ ഐഒഎസ് മാതൃകയാണ് പേരിടുന്നതില്‍ ആന്‍ഡ്രോയ്ഡ് സ്വീകരിക്കുക. മധുര പലഹാരത്തിന്റെ പേരിലെത്തുന്ന ആന്‍ഡ്രോയ്ഡിന്റെ അവസാന പതിപ്പ് എന്ന പേര് ഇതോടെ ആന്‍ഡ്രോയ്ഡ് പൈയ്ക്ക് ലഭിക്കും.

പേര് മാറ്റിയതിന് ഒപ്പം ആന്‍ഡ്രോയ്ഡിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്. പച്ച റോബോട്ടിന്റെ സ്ഥാനത്ത്, റോബോട്ടിന്റെ തലയും ആന്‍ഡ്രോയ്ഡ് എന്ന് എഴുതിയിരിക്കുന്നതുമാണ് പുതിയ ലോഗോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്