ധനകാര്യം

സ്വര്‍ണവില 28,500ലേക്ക്; സര്‍വ്വകാല റെക്കോര്‍ഡില്‍; ഉത്സവസീസണില്‍ പോക്കറ്റ് കാലിയാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുളള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 28320 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 3540 രൂപയായി. ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നേരിടുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 25920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായുളള ദിവസങ്ങളിലുളള വര്‍ധനയിലൂടെ സ്വര്‍ണത്തിന്റെ വിലയില്‍ 2400 രൂപയാണ് വര്‍ധിച്ചത്.

ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉത്സവസീസണ്‍ ആരംഭിച്ചതോടെ, വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപരികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍