ധനകാര്യം

ഓഫര്‍ പെരുമഴ; പകുതി വിലയ്ക്ക് സ്മാര്‍ട്ട് ടിവി വിറ്റഴിക്കല്‍; ഫ്‌ലിപ്കാര്‍ട്ട് സെയില്‍

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫര്‍. ഫ്‌ലിപ്കാര്‍ട് ടിവി ഡെയ്‌സിന്റെ ഭാഗമായി നിരവധി ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 23നു തുടങ്ങിയ ഓഫര്‍ വില്‍പന 26 വരെ തുടരും. 65 ശതമാനം വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ഇതോടൊപ്പം 10 ശതമാനത്തിന്റെ അധിക ഇളവുകളും ലഭ്യമാണ്.

എഴുപതോളം ബ്രാന്‍ഡുകളുടെ ടിവികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. എംഐ, വിയു, തോംസണ്‍, മൈക്രോമാക്‌സ്, സാംസങ്, മാര്‍ക്യു, ബിപിഎല്‍, എല്‍ജി എന്നീ ബ്രാന്‍ഡുകളാണ് പ്രധാനമായും വന്‍ ഓഫറുകള്‍ നല്‍കുന്നത്. ക്യുഎല്‍ഇഡി, ആന്‍ഡ്രോയിഡ്, എല്‍ഇഡി, സോണി ബ്രാവിയ, എംഐ ടിവി എന്നിവയാണ് ഉപഭോക്താക്കള്‍ പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് ഫ്‌ലിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.

32, 43, 49, 55 ഇഞ്ച് എന്നീ നാല് വിഭാഗങ്ങളിലായാണ് എം ടിവി മോഡലുകള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവോടെ വില്‍ക്കുന്നത്.

ബാങ്ക് ഓഫറിന്റെ ഭാഗമാണ് 10 ശതമാനം കിഴിവ്. ഫ്‌ലിപ്കാര്‍ട്ട് ടിവി വില്‍പ്പനയ്ക്കിടെ ഇകൊമേഴ്‌സ് ഭീമന്‍ എല്ലാ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഷോപ്പിംഗിന് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. 

ങശ ഠഢ 4ത ജഞഛ 55ഇഞ്ച്, 4അ ജഞഛ 32ഇഞ്ച്, 4അ ജഞഛ 49ഇഞ്ച്, 4അ ജഞഛ 43ഇഞ്ച് എന്നിവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. എം ടിവി 4 എക്‌സ് പ്രോ 55 ഇഞ്ച് 39,999 രൂപയ്ക്കും 4 എ പ്രോ 32 ഇഞ്ച് 12,499 രൂപയ്ക്കും 4 എ പ്രോ 49 ഇഞ്ച് 29,999 രൂപയ്ക്കും 4 എ പ്രോ 43 ഇഞ്ച് 21,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. 10 ശതമാനം കിഴിവ് കഴിഞ്ഞ് മി ടിവി 4 എക്‌സ് പ്രോ 55 ഇഞ്ച് 35,999 രൂപയ്ക്കും 4 എ പ്രോ 32 ഇഞ്ച് 11,250 രൂപയ്ക്കും 4 എ പ്രോ 49 ഇഞ്ച് 27,000 രൂപയ്ക്കും  4 എ പ്രോ 43 ഇഞ്ച് രൂപയ്ക്കും 19,800 രൂപയ്ക്കും വാങ്ങാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു